04:04am 29 October 2026
NEWS
ഹമാസിനെ നിരായുധീകരിക്കുമെന്ന് ഡൊണാൾഡ് ട്രംപ്
15/10/2025  06:48 AM IST
nila
ഹമാസിനെ നിരായുധീകരിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

ഹമാസിനെ നിരായുധീകരിക്കുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആയുധം ഉപേക്ഷിക്കണമെന്ന കരാറിൽനിന്നു ഹമാസ് പിന്നോട്ടുപോയെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. ഹമാസ് നേതൃത്വവുമായി തന്റെ ഉദ്യോ​ഗസ്ഥർ ഇതുസംബന്ധിച്ച് ചർച്ച നടത്തിയെന്നും ട്രംപ് വ്യക്തമാക്കി. അവർ ആയുധം ഉപേക്ഷിക്കാമെന്ന് ഉറപ്പുനൽകിയെന്നും അതിന് തയ്യാറാകുന്നില്ലെങ്കിൽ നിരായുധീകരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. 

ഹമാസ് ആയുധം ഉപേക്ഷിക്കും. ഇല്ലെങ്കിൽ അവരെ ഞങ്ങൾ നിരായുധരാക്കും. അത് അതിവേഗവും ചിലപ്പോൾ ആക്രമാസക്തവുമായി ചെയ്യേണ്ടി വരാം. ട്രംപ് മുന്നറിയിപ്പു നൽകി.

അതേസമയം, കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹ കൈമാറ്റം വൈകുന്നുവെന്നും സമയബന്ധിതമായി വിട്ടുനൽകിയില്ലെങ്കിൽ ഗാസയിലേക്കുള്ള സഹായ ട്രക്കുകൾ വൈകിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നൽകി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img